Tuesday, 16 June 2009

വിരുന്നിനു ശേഷം

ഒടുക്കം മീന്‍മുള്ളുകളും
കടിച്ചുവലിച്ച കോഴിക്കാലുകളും
മാത്രം .

ഒഴിഞ്ഞ ഗ്ലാസ്സുകളും
പിരിഞ്ഞു പോയവരുടെ മണവും
കിടപ്പുമുറിയില്‍ നിന്നുള്ള
കൂര്‍ക്കം വലിയും .

ഒഴിഞ്ഞ കുപ്പിയിലെ
അവസാനത്തെ തുള്ളി
അവളെ നോക്കി
പുഞ്ചിരിച്ചു , അവളും.

ആര്‍ക്കും ലഹരിയാകാന്‍
കഴിയാതെ പോയ
രണ്ടു പുഞ്ചിരികള്‍
ഉമ്മ വച്ചു .

5 comments:

 1. ആര്‍ക്കും ലഹരിയാകാന്‍
  കഴിയാതെ പോയ
  രണ്ടു പുഞ്ചിരികള്‍
  ഉമ്മ വച്ചു .

  മനോഹരം, ആശംസകൾ

  ReplyDelete
 2. ഇതാ വീട് ബാര്‍ ആക്കിയാലുള്ള പ്രശ്നം അല്ലെ?

  നല്ല വരികള്‍

  ReplyDelete
 3. ആര്‍ക്കും ലഹരിയാകാന്‍
  കഴിയാതെ പോയ
  രണ്ടു പുഞ്ചിരികള്‍
  ഉമ്മ വച്ചു
  Varma,
  With feathery images , you excite a tingling sensaion of very brute inner pain of a woman.

  ReplyDelete
 4. kavitha nannaayittundu...madyavirunninu sheshamulla avastha...

  ReplyDelete