Friday 29 May 2009

ചൂണ്ടലറിയാത്ത മീനുകള്‍

പായലുകള്‍ക്കിടയില്‍
ആകാശത്തിന്റെ നീല പാകിയ
ഇടത്തില്‍ നിന്നും
ഒരു ഇര
ഞാന്നു
താന്നു
വന്നു .

ആദ്യത്തെ കൗതുകം
വായിലൂറിയ വെള്ളത്തില്‍
പതുക്കെപ്പതുക്കെ
കലങ്ങിപ്പോയി .

ഇരയെ വെട്ടി വിഴുങ്ങാനായി
തിക്കും വഴക്കുമായി .

പൊടുന്നനെ
ഇര മാഞ്ഞു പോയി ,
ഞങ്ങളില്‍ ഒരാളും .

ഞങ്ങള്‍
പായലുകല്‍ക്കിടയിലെ
ആകാശത്തെ നോക്കി നിന്നു ,
അനങ്ങാതെ .

വൈകാതെ വീണ്ടും
ഒരിര
താന്നു
വന്നു .
അല്പം മുന്‍പ് മാഞ്ഞു പോയ-
വനെ കുറിച്ചുള്ള
ഓര്‍മ്മ കൂടി
വെള്ളത്തില്‍ കലങ്ങി .

2 comments:

  1. വിത്യസ്തമായ ശൈലി ഇഷ്ടായ്‌..

    ReplyDelete
  2. ‘അല്പം മുന്‍പ് മാഞ്ഞു പോയ-
    വനെ കുറിച്ചുള്ള
    ഓര്‍മ്മ കൂടി
    വെള്ളത്തില്‍ കലങ്ങി’
    അസ്സലായി :)

    ReplyDelete