Tuesday, 2 June 2009

സൈക്കിള്‍

അന്ന്
വൈകുന്നേരങ്ങളില്‍ കവലയിലേക്ക്
സൈക്കിളില്‍ പോയവന്‍
ഇപ്പോഴും സൈക്കിളില്‍
പൊയ്ക്കൊണ്ടിരിക്കുന്നു .

വഴിയേ കൊച്ചച്ചന്‍ വന്നാല്‍
തിരിവുകളിലേക്ക് വെട്ടിമാറി
ഓടിച്ചു പോയവന്‍
ഇപ്പോഴും
വെട്ടിമാറി പൊയ്ക്കൊണ്ടിരിക്കുന്നു .

അവളെ കാണുമ്പോള്‍
തെരുതെരെയടിച്ച മണി
ഇപ്പോഴും തെരുതെരെ
അടിച്ചോണ്ടിരിക്കുന്നു .

ഇടവഴിയില്‍
വരവുപോക്കില്ലാതെ പൊട്ടിവീണ
ഒരു നിമിഷത്തില്‍
സൈക്കിളില്‍ ഇരുന്നു
അവള്ക്ക് നല്കിയ ചുംബനം
ഇപ്പോഴും ഇടവഴികളെ
കോരിത്തരിപ്പിക്കുന്നു .

പ്രീ ഡിഗ്രീ ക്കാലത്തെ
പ്രണയ ദേവദേ
നിന്നെ സ്നേഹിച്ചു കൊണ്ടിരുന്ന
പോലെ അവന്‍
പിരിഞ്ഞു കൊണ്ടുമിരിക്കുന്നു ,
ഓരോ നിമിഷവും.

2 comments:

  1. മനോഹരമായിട്ടുണ്ട് ഈ തുടര്‍ച്ചകളുടെ കണ്ടുപിടുത്തം....
    (ദേവതേ എന്ന് തിരുത്തണ്ടേ?)

    ReplyDelete