Thursday 11 June 2009

പകരം

പൊടുന്നനേ
കറണ്ടു പോയപ്പോള്‍
നമ്മള്‍ ശബ്ദങ്ങള്‍
മാത്രമായ്
പിന്നെപ്പിന്നെ
ശബ്ദവും നമ്മില്‍
നിന്നു വേറിട്ടു നില്‍ക്കയായ്‌ .

വെട്ടത്തില്‍
കണ്ടോരോര്‍മ്മയില്‍
രൂപമുണ്ടെന്നു വച്ചു നാം
ഉറങ്ങാത്ത കൊണ്ടിപ്പൊഴും
ഉണര്‍വെന്നു
നിനച്ചു നാം .

തൊട്ടറിവത്‌ കാരണം
ഭിത്തിയുണ്ടെന്നു വച്ചു നാം
ഭിത്തിയുണ്ടെന്ന കാരണം
മുറിയെന്നും നിനച്ചു നാം .

പോകുന്നോ
രണ്ടു രൂപങ്ങള്‍
നമ്മളില്‍ നിന്നു വേറിട്ട്‌
ചാറുന്നോ
രണ്ടു ശബ്ദങ്ങള്‍
നമ്മളില്‍ നിന്നു വേറിട്ട്‌ .

പൊടുന്നനേ
കറണ്ടു വന്നപ്പോള്‍
മറ്റു രണ്ടു പേരിരിക്കുന്നു
നാമിരുന്ന കസേരയില്‍ .

ഇരുട്ടല്ലാത്ത കാരണം
വെട്ടമെന്നു നിനച്ച് ...






3 comments:

  1. "പോകുന്നോ
    രണ്ടു രൂപങ്ങള്‍
    നമ്മളില്‍ നിന്നു വേറിട്ട്‌
    ചാറുന്നോ
    രണ്ടു ശബ്ദങ്ങള്‍
    നമ്മളില്‍ നിന്നു വേറിട്ട്‌ .....!!!"

    ReplyDelete
  2. സന്തോഷ്‌ , ബിനു വായനക്കും സ്നേഹത്തിനും ഏറെ സന്തോഷം ,നന്ദി ....

    ReplyDelete