കുട്ടിക്കാലം തൊട്ടേ
ആകാശമാണ് അവളെ
ഏറ്റവും കൊതിപ്പിച്ചത് .
പ്രത്യേകിച്ചും ,തന്റെ ചില്ലകളില്‍
വന്നിരിക്കുന്ന കിളികളേക്കാള്‍
സ്വതന്ത്രരായി ഒഴുകുന്ന മേഘങ്ങള്‍
മേഘങ്ങളെ തൊടാനായി
ആഞ്ഞാഞ്ഞ് അവള്‍
പൊക്കത്തില്‍ വളര്‍ന്നു.
അതിനും മേലേ
അവളെ കൊതിപ്പിച്ച്
മേഘങ്ങള്‍ പറന്നു
കൊണ്ടിരുന്നു .
കായ്കളുണങ്ങി നിറഞ്ഞ
ഒരു കൊടുംവേനലിന്റെ
നട്ടുച്ചയില്‍
അവളുടെ ക്ഷമ കെട്ടു.
ഒറ്റയും പെട്ടയുമായി
അവള്‍ തന്റെ കായകളെ
പൊട്ടിതെറിപ്പിച്ചു .
കുഞ്ഞു മേഘങ്ങള്‍
അവളുടെ കൈകളില്‍ നിന്നും
കക്ഷങ്ങള്‍ക്കിടയിലൂടെയും
നെറ്റിയിലുമ്മ വച്ചും
അരക്കെട്ടിനെ തഴുകിയും
ഒഴുകി നടന്നു .
''എന്റെ ആകാശമേ
എന്റെ മേഘങ്ങളെ ''
അവള്‍ വിളിച്ചു .
ആ വിളിയൊരു കാറ്റായി
കായകളെ ഞെക്കി പൊട്ടിച്ചും
മേഘങ്ങളെ
കൂടു തുറന്നു വിട്ടു കൊണ്ടു
മിരുന്നു...
നന്നായിട്ടുണ്ട്...
ReplyDeleteകൊള്ളം കുഞ്ഞേ നിന്നിഷ്ടം
ReplyDeleteകൊള്ളാം
ReplyDeleterajesh varma
ReplyDeletea breezy poem;cool and happy.
it is everybody's wistful desire to return to a former dream world.
a sort of sentimental yearning for the happiness.
mone,
ReplyDelete"panji maram" kavitha nannaayittundu..
vishnu , santhosh,kasim, azees sar,vijichechi nandi..vayanakku abhiprayathinu
ReplyDeletemazha thornnittilla.
ReplyDeleteveyil manjittumilla.
nalla thanuppu...
nalla choodu (churum)